സൗദിയില്‍ പ്രതിദിന കോവിഡ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 967 പേര്‍ക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു. 663 പേര്‍ രോഗമുക്തി നേടി. രണ്ടു രോഗികള്‍ മരിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 102 ആയി ഉയര്‍ന്നു.
കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് റിയാദിലാണ്. ഇവിടെ 317 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജിദ്ദയില്‍ 164 ഉം ദമാമില്‍ 93 ഉം മക്കയില്‍ 43 ഉം മദീനയില്‍ 27 ഉം തായിഫില്‍ 26 ഉം ദഹ്‌റാനില്‍ 26 ഉം അബഹയില്‍ 24 ഉം ഹുഫൂഫില്‍ 23 ഉം അല്‍ബാഹയില്‍ 14 ഉം ജുബൈലില്‍ 13 ഉം ജിസാനില്‍ 11 ഉം അല്‍ഖര്‍ജില്‍ 11 ഉം പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.