സൗദിയിൽ ബാങ്ക് ഓഫ് ജോർദാന്റെ ശാഖകൾ തുറക്കാൻ അനുമതിയായതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
അമ്മാൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ബാങ്ക് ഓഫ് ജോർദാൻ 1960-ലാണ് രൂപീകരിച്ചത്. നൂറിലേറെ ശാഖകളുണ്ട്.
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്, ഖത്തർ അമീർ തമീം ബിൻ ഹമദ് അൽതാനി, കുവൈത്ത് അമീർ നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് എന്നിവർക്ക് അയച്ച സന്ദേശങ്ങളും അവരിൽനിന്ന് ലഭിച്ച മറുപടികളും സൽമാൻ രാജാവ് മന്ത്രിസഭ യോഗത്തിൽ അറിയിച്ചു.
വിവിധ മേഖലകളിൽ ഉഭയകക്ഷി, ബഹുരാഷ്ട്ര സഹകരണം വിപുലീകരിക്കാൻ ലക്ഷ്യമിട്ട്, നിരവധി സൗഹൃദ രാജ്യങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും അവരുടെ സഹപ്രവർത്തകരും തമ്മിൽ അടുത്ത ദിവസങ്ങളിൽ ചർച്ച നടത്തും.