സൗദിയിൽ വീടുകളിലെത്തി ഇൻഫ്ളുവൻസ വാക്‌സിനേഷൻ നൽകി തുടങ്ങി

റിയാദ് – വീടുകൾ സന്ദർശിച്ച് സീസണൽ ഇൻഫഌവൻസ വാക്‌സിൻ നൽകുന്ന സേവനത്തിന് ഇന്നലെ ആരോഗ്യ മന്ത്രാലയം തുടക്കം കുറിച്ചു. ഓൺലൈൻ ടാക്‌സി സർവീസായ കരീം ആപ് വഴി സ്വദേശികൾക്കും വിദേശികൾക്കും സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. റിയാദ്, ജിദ്ദ, മദീന, ദമാം തുടങ്ങിയ നഗരങ്ങളിലാണ് സേവനം നിലവിലുള്ളത്. വൈകിട്ട് അഞ്ചു മുതൽ രാത്രി ഒമ്പതു വരെയുള്ള സമയത്താണ് ഭവന സന്ദർശനത്തിലൂടെ ആരോഗ്യ പ്രവർത്തകർ വാക്‌സിൻ നൽകുന്നത്.

ഇതിന് ഓൺലൈൻ ടാക്‌സി സർവീസ് നിരക്കായി 40 റിയാലാണ് ഫീസായി നൽകേണ്ടത്. കരീം ആപ് വഴി കൃത്യമായ ലൊക്കേഷൻ നിർണയിച്ച് വാക്‌സിൻ സേവനത്തിന് ബുക്ക് ചെയ്യുകയാണ് വേണ്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!