സൗദിയിൽ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 1,143 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,045 പേർ രോഗമുക്തരാവുകയും രണ്ടു രോഗികൾ മരണപ്പെടുകയും ചെയ്തു. ഗുരുതരാവസ്ഥയിൽ 137 പേർ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇരുപത്തിനാലു മണിക്കൂറിനിടെ 13 പേരുടെ വർധന രേഖപ്പെടുത്തി.