സൗദിയിൽ 5-ജി മൊബൈൽ ഫോൺ നെറ്റ്‌വർക്കുമായി കൂടിക്കലരുന്നതിൽ നിന്ന് എയർ നാവിഗേഷൻ സംവിധാനം സുരക്ഷിതമാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷനും പറഞ്ഞു. വ്യോമഗതാഗതത്തിൽ ഉപയോഗിക്കുന്ന ഫ്രീക്വൻസികൾ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകളില്ലാതെ എയർ നാവിഗേഷൻ പ്രവർത്തനം ഉറപ്പാക്കുകയും, ഏറ്റവും മികച്ച വ്യോമസുരക്ഷ ഉറപ്പുവരുത്തി ഉയർന്ന നിലവാരത്തിലുള്ള നാവിഗേഷൻ സേവനങ്ങൾ നൽകുന്ന നിലക്ക് വ്യോമമേഖലാ ഉപയോക്താക്കളുടെ ആവശ്യകതകൾ നിറവേറ്റുകയും ചെയ്യുന്നതായും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷനും പറഞ്ഞു. എയർ നാവിഗേഷൻ പശ്ചാത്തല സൗകര്യങ്ങൾ നവീകരിക്കാൻ നിരന്തരം പ്രവർത്തിക്കുന്നതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പറഞ്ഞു.