സൗദിയിൽ 831 പേർക്ക് കൂടി കോവിഡ് സ്ഥീരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 804 പേർക്ക് രോഗമുക്തിയുണ്ടായി. രണ്ട് രോഗികളാണ് മരിച്ചത്. 114 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. 376 കേസുകൾ റിയാദിലും 109 കേസുകൾ ദമാമിലും 104 കേസുകൾ ജിദ്ദയിലും 44 കേസകുൾ ഹഫൂഫിലും 23 കേസുകൾ വീതം മക്കയിലും അബഹയിലും 20 കേസുകൾ മദീനയിലും 11 കേസകുൾ ദഹ്‌റാനിലുമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം മാത്രം 28,615 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 7,83,907 പേർക്കാണ് സൗദിയിൽ കോവിഡ് ബാധിച്ചത്. 7,64,898 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 9,185 പേരാണ് കോവിഡ് മൂലം രാജ്യത്ത് ഇതുവരെ മരിച്ചത്.