റിയാദ്- ലോകകപ്പില്‍ സൗദി അറേബ്യയുടെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി റിയാദ് സീസണ്‍ ആഘോഷ പരിപാടികള്‍ നടക്കുന്ന ബുളവാഡ് സിറ്റിയിലും ബുളവാഡ് വേള്‍ഡിലും വിന്റര്‍ ലാന്‍ഡിലും പ്രവേശനം സൗജന്യമാക്കി.
സൗദി എന്റര്‍ടെയിന്‍മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ലോകകപ്പ് ആസ്വാദകരെ സ്വീകരിക്കാനായി റിയാദ് ബുളവാഡ് സിറ്റി ഇന്ന് ഉച്ചക്ക് 12 മണിക്ക് തന്നെ തുറന്നിരുന്നു. സൗദി അര്‍ജന്റീന ഫുട്‌ബോള്‍ മത്സരം വീക്ഷിക്കാന്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് ബുളവാഡ് സിറ്റി പതിവിന് വിപരീതമായി നേരത്തെ തുറന്നത്.
ദഖ്‌ന, അല്‍നഖീല്‍, നാഫൂറ ഭാഗത്തെ അല്‍ഖസബ റെസ്‌റ്റോറന്റുകളിലും ഹിലാല്‍ ക്ലബ്ബിന്റയും അല്‍നസര്‍ ക്ലബ്ബിന്റെയും കോഫി ഷോപ്പുകളിലുമാണ് ഫുട്‌ബോള്‍ വീക്ഷിക്കാന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്.