സൗദി അറേബ്യയിലെ ആഭ്യന്തര യാത്രക്ക് തവക്കല്‍നാ ആപ്ലിക്കേഷനില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നിര്‍ബന്ധമാണെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു. അന്താരാഷ്ട്ര യാത്രക്ക് ഇത് ആവശ്യമില്ല. രണ്ട് ഡോസ് വാക്സിന് എടുത്തവരും രണ്ടാം ഡോസെടുത്ത് എട്ട് മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് എടുത്തവരേയുമാണ് ഇമ്യൂണ്‍ ആയി പരിഗണിക്കുക. 12 വയസ്സിന് താഴെയുള്ളവര്‍ക്കും യാത്ര അനുവദിക്കും,
വിദേശത്തേക്ക് പോകുന്ന സൗദി പൗരന്മാര്ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാണെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.