ജസാൻ: ജസാനിലെ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ഹോസ്പിറ്റലിലെ ഹാർട്ട് സെന്റർ 2022 ന്റെ ആദ്യ പകുതിയിൽ 1,400-ലധികം കത്തീറ്ററൈസേഷനും ഹൃദയ ശസ്ത്രക്രിയകളും നടത്തി.
കുട്ടികൾക്കായി 38 ഡയഗ്നോസ്റ്റിക് കത്തീറ്ററൈസേഷൻ ഓപ്പറേഷനുകളാണ് കേന്ദ്രം നടത്തിയത്. സിംഗിൾ, ബൈ-ചേംബർഡ് പേസ്മേക്കറുകൾ, ഷോക്ക് വേവ് ഉപകരണങ്ങൾ, ഹാർട്ട് റിഥം പ്രിസർവറുകൾ എന്നിവ ഉൾപ്പെടെ 74 വിവിധ ഇലക്ട്രിക്കൽ കാർഡിയാക് ഓപ്പറേഷനുകളും ഇതിന്റെ ഭാഗമായി നടിയിട്ടുണ്ട്. കൂടാതെ ധമനികൾ മാറ്റിവയ്ക്കൽ, വാൽവ് മാറ്റിസ്ഥാപിക്കൽ, വാസ്കുലർ ഇടപെടലുകൾ എന്നിവ ഉൾപ്പെടെ 61 തുറന്ന ഹൃദയ ശസ്ത്രക്രിയകൾ നടത്തി.
എല്ലാ അഡൽറ്റ് ഹാർട്ട് ക്ലിനിക്കുകളിലുമായി 9,168 ഗുണഭോക്താക്കൾക്കും എല്ലാ പീഡിയാട്രിക് ഹാർട്ട് ക്ലിനിക്കുകളിലുമായി 694 ഗുണഭോക്താക്കൾക്കും കേന്ദ്രത്തിന്റെ ക്ലിനിക്കുകൾ അവരുടെ സേവനം നൽകിയതായി ജസാനിലെ ആരോഗ്യ മന്ത്രാലയത്തിന്റെ ബ്രാഞ്ച് അറിയിച്ചു.
അതേസമയം സീനിയർ കാർഡിയോളജി ഫെലോഷിപ്പുകൾക്കുള്ള പരിശീലന കേന്ദ്രമായും ഇത് അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.