റിയാദ്: താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് സൗദി അധികൃതർ ഒരാഴ്ചയ്ക്കിടെ 16,583 പേരെ അറസ്റ്റ് ചെയ്തതായി ഔദ്യോഗിക റിപ്പോർട്ട്.
ഒക്‌ടോബർ 27 മുതൽ നവംബർ 2 വരെ, റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിന് 10,007 പേരെയും അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിന് 4,404 പേരെയും തൊഴിൽ സംബന്ധമായ പ്രശ്‌നങ്ങൾക്ക് 2,172 പേരെയും അറസ്റ്റ് ചെയ്തു.
അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 321 പേരിൽ 43 ശതമാനം യെമനികളും 51 ശതമാനം എത്യോപ്യക്കാരും 6 ശതമാനം മറ്റ് രാജ്യക്കാരും ആണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
രാജ്യത്തിലേക്കുള്ള അനധികൃത പ്രവേശനം, ഗതാഗതം, അഭയം നൽകൽ എന്നിവ ഉൾപ്പെടെയുള്ളവരെ സഹായിക്കുന്നതായി കണ്ടെത്തിയാൽ പരമാവധി 15 വർഷം വരെ തടവും ഒരു മില്യൺ റിയാൽ വരെ (260,000 ഡോളർ) പിഴയും അല്ലെങ്കിൽ വാഹനങ്ങളും, സ്വത്തും കണ്ടുകെട്ടലും നേരിടേണ്ടിവരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സംശയാസ്പദമായ ലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911-ലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996-ലും റിപ്പോർട്ട് ചെയ്യാവുന്നതാണ്.