റിയാദ്: സൗദി അറേബ്യ വ്യാഴാഴ്ച മൂന്ന് രാജകീയ ഉത്തരവുകൾ പുറപ്പെടുവിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
സെൻട്രൽ സൗദി അറേബ്യയിലെ ഗവർണറേറ്റായ അൽഖർജിന്റെ ഗവർണറായി ഫഹദ് ബിൻ മുഹമ്മദ് ബിൻ സാദ് രാജകുമാരനെ നിയമിച്ചു.
ഡോ. ഹിഷാം ബിൻ അബ്ദുൽറഹ്മാൻ ബിൻ അബ്ദുല്ല ആൽ അൽ ഷെയ്ഖിനെ സൗദി മനുഷ്യാവകാശ കമ്മീഷൻ പ്രസിഡന്റിന്റെ സഹായിയായി നിയമിച്ചു.
ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് അബ്ദുൽറഹ്മാൻ ഉബൈദ് അൽ-യൂബിയെ തല് സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയും മേൽനോട്ട-അഴിമതി വിരുദ്ധ അതോറിറ്റി അദ്ദേഹത്തിനെതിരെ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കുകയും ചെയ്യും.