സൗദി കിരീടാവകാശിയും ദക്ഷിണ കൊറിയൻ പ്രസിഡന്റും റിയാദിൽ ചർച്ച നടത്തി

prince salman

സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ നും റിയാദിൽ ചർച്ച നടത്തി. അൽയെമാമ കൊട്ടാരത്തിലെ റോയൽ കോർട്ടിൽ വെച്ചാണ് കൊറിയൻ പ്രസിഡന്റിനെ സൗദി കിരീടാവകാശി സ്വീകരിച്ചത്.

സൗദി അറേബ്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും ലോകത്ത് സമാധാനവും സ്ഥിരതയുമുണ്ടാക്കുന്ന നിലക്ക് ഈ പ്രശ്‌നങ്ങളിൽ നടത്തുന്ന ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു. ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ, ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, നാഷണൽ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ, ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അൽഈബാൻ, വാണിജ്യ മന്ത്രിയും ആക്ടിംഗ് മീഡിയ മന്ത്രിയുമായ ഡോ. മാജിദ് അൽഖസബി, നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽഫാലിഹ്, സാമ്പത്തിക, ആസൂത്രണ മന്ത്രി ഫൈസൽ അൽഇബ്രാഹിം, ദക്ഷിണ കൊറിയയിലെ സൗദി അംബാസഡർ സാമി അൽസദ്ഹാൻ എന്നിവർ അടക്കമുള്ളവർ കൂടിക്കാഴ്ചയിലും ചർച്ചയിലും സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!