ഔദ്യോഗിക സന്ദർശനത്തിനായി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ കുവൈത്തിലെത്തി. കുവൈത്ത് വിദേശകാര്യ മന്ത്രിയും കാബിനറ്റ്കാര്യ സഹമന്ത്രിയുമായ ഡോ. അഹ്മദ് നാസർ മുഹമ്മദ് അൽ സബാഹുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രാദേശിക അന്തർദേശീയ രംഗങ്ങളിലെ പ്രധാനപ്പെട്ട സംഭവ വികാസങ്ങൾക്ക് പുറമെ വിവിധ മേഖലകളിൽ ഉഭയകക്ഷി ഏകോപനവും സംയുക്ത പ്രവർത്തനവും മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെ കുറിച്ചും മന്ത്രിമാർ ചർച്ച ചെയ്തു. കുവൈത്തിലെ സൗദി അംബാസഡർ സുൽത്താൻ ബിൻ സഅദ് ബിൻ ഖാലിദ് രാജകുമാരനും വിദേശകാര്യ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ അൽദാവൂദും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.