റിയാദ്- ഹുറൂബായ ജോലിക്കാര്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റം അനുവദിക്കില്ലെന്ന് ജവാസാത്ത് അറിയിച്ചു. പരമാവധി നാലു പ്രാവശ്യം മാത്രമേ ഗാര്‍ഹിക ജോലിക്കാര്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റം സാധ്യമാവുകയുള്ളൂ. ഇഖാമയില്‍ 15 ദിവസത്തില്‍ കൂടുതല്‍ കാലാവധിയുണ്ടായിരികാണാമെന്നും ജവാസാത്ത് അറിയിച്ചു.
ഗാര്‍ഹിക ജോലിക്കാര്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റം ഇപ്പോള്‍ നടന്നുവരുന്നത് അബ്ശിര്‍ വഴിയാണ്. നിലവിലെ സ്പോണ്സര് ആദ്യം തൊഴിലാളിയുടെ സ്പോണ്‍സര്‍ഷിപ്പ് അദ്ദേഹത്തിന്റെ അബ്ശിര്‍ വഴി മാറ്റണം. ഏഴു ദിവസത്തിനുള്ളില്‍ തൊഴിലാളി സ്വന്തം അബ്ശിര്‍ വഴി അതിന് അംഗീകാരം നല്‍കണം. പിന്നീട് പുതിയ സ്പോണ്സര് അംഗീകാരം നല്‍കുന്നതോടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം പൂര്‍ണമാവുന്നതാണ്.
അതേസമയം തൊഴില്‍ വിസയിലുള്ള ഹുറൂബായവര്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് സാമൂഹിക വികസന മന്ത്രാലയം നേരത്തെ അനുമതി നല്‍കിയിരുന്നു.