ഹുറൂബ്’ നിയമം സൗദിയിൽ പ്രാബല്യത്തിൽ

IMG-20221024-WA0017

സൗദി മാനവ വിഭവശേഷി സാമൂഹികവികസന മന്ത്രാലയം ‘ഹുറൂബ്’ നിയമത്തില്‍ മാറ്റം വരുത്തിയതായി വ്യക്തമാക്കി. ‘ഹുറൂബ്’ എന്നാൽ തൊഴിലില്‍ നിന്ന് വിട്ടു നിൽക്കുന്നതായോ തൊഴിലുടമയുടെ കീഴിൽ നിന്ന് ഒളിച്ചോടിയെന്നോ കാണിച്ച് സ്‌പോണ്‍സര്‍ നല്‍കുന്ന പരാതിയില്‍ വിദേശ തൊഴിലാളിക്കെതിരെ സ്വീകരിക്കുന്ന നിയമനടപടിയാണ്. നിയമത്തിലെ പുതിയ മാറ്റം ഇപ്രകാരം ലഭിക്കുന്ന പരാതി ഹുറൂബായി സ്ഥിരപ്പെടുത്തുന്നതിന് മുമ്പ് രണ്ടുമാസത്തെ സാവകാശം തൊഴിലാളിക്ക് നൽകുന്നതാണ് .

തൊഴിലാളിക്ക് രണ്ട് മാസം കൊണ്ട് പുതിയ തൊഴിലുടമയിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുകയോ ഫൈനല്‍ എക്‌സിറ്റ് നേടി രാജ്യം വിടുകയോ ചെയ്യാം. ഈ പറഞ്ഞവയിൽ ഏതെങ്കിലും ഒന്ന് ചെയ്തില്ലയെങ്കിൽ 60 ദിവസം പൂര്‍ത്തിയാവുന്നതോടെ ‘ഹുറൂബ്’ സ്ഥിരപ്പെടുത്തുന്നതാണ്. അതോടെ മുഴുവന്‍ സര്‍ക്കാര്‍ രേഖകളിലും തൊഴിലാളി ഒളിച്ചോടിയയാതായി (ഹുറൂബ്) വരുന്നതാണ്. അതോടൊപ്പം ശിക്ഷാ നടപടികള്‍ നേരിടേണ്ടതായും വരും. ഒക്ടോബര്‍ 23 ഞായറാഴ്ച മുതല്‍ ഈ മാറ്റം പ്രാബല്യത്തിൽ വന്നിരിക്കുകയാണ്.

ഈ മാറ്റം ബാധകമാവുക ഇനി മുതൽ ഹുറൂബ് ആകുന്നവര്‍ക്കാണ്. ഒക്ടോബര്‍ 23 ഞായറാഴ്ച മുതല്‍ 15 ദിവസത്തിനുള്ളില്‍ മുൻപ് ഹുറൂബിലായി കുറേക്കാലം കഴിഞ്ഞവർക്ക് മറ്റൊരു തൊഴിലുടമയിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാനുള്ള അവസരം നല്‍കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!