ബദിയയിൽ ബിസിനസ് നടത്തിയിരുന്ന കൊല്ലം ഓയൂർ സ്വദേശി സജ്ജാദ് (45) ഹൃദയാഘാതം മൂലം നാട്ടിൽ നിര്യാതനായി. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രക്കുപോയ അദ്ദേഹം മൂന്നാറിൽവെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓയൂർ പയ്യക്കോട് പ്ലാവില വീട്ടിൽ പരേതനായ മുഹമ്മദ് ഉസ്മാന്റെ മകനാണ്.