അതിശൈത്യത്തിൽ തുറൈഫിൽ തൊഴില്ലാതെ പ്രവാസികൾ വലയുന്നു

expats

തുറൈഫ്- തണുപ്പ് കഠിനമായതോടെ തൊഴിലില്ലാതെ തുറൈഫ് നഗരത്തിലും സമീപ പ്രദേശങ്ങളിലും പ്രവാസികൾ വലയുകയാണ്. പ്രധാനമായും കമ്പനികളിൽ താത്കാലിക ജോലി ചെയ്തിരുന്നവർ, കിട്ടുന്ന എന്ത് ജോലിയും ചെയ്തിരുന്നവർ, കെട്ടിട നിർമാണ ജോലിക്കാർ, പെയിന്റിംഗ് വർക്ക് ചെയ്തിരുന്നവർ, പ്ലംബിംഗ് തൊഴിലാളികൾ, കയറ്റിറക്ക് ജോലിക്കാർ തുടങ്ങി വിവിധ രംഗങ്ങളിൽ ജോലി ചെയ്യുന്നവരാണ് ഈ പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്നത്. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഈജിപ്ത് തുടങ്ങി പല രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇത്തരത്തിലുള്ള പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നത്. തൊഴിൽ ക്ഷാമം മൂലം കഴിഞ്ഞ ഒരു വർഷത്തോളമായി ഇവർ പ്രതിസന്ധി അനുഭവിക്കുകയാണ്. മിക്ക മാസങ്ങളിലും പത്തു ദിവസം മുതൽ പതിനഞ്ചു ദിവസം വരെയാണ് ജോലിയുള്ളത്. ശൈത്യ കാലം കൂടി വന്നതോടെ പ്രയാസം ഇരട്ടിച്ച സാഹചര്യമാണ് നിലവിലുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!