സബ്തൽഅലായ, ബീശ റോഡിൽ രണ്ടു കാറുകൾ കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പിക്കപ്പും കാറുമാണ് അപകടത്തിൽ പെട്ടത്. റെഡ് ക്രസന്റ്, സിവിൽ ഡിഫൻസ് സംഘങ്ങൾ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് നീക്കി. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് നീക്കിയതായും ബന്ധപ്പെട്ടവർ അറിയിച്ചു.