റിയാദ്: സൗദി സംഗീത നിർമ്മാതാവും റാപ്പറും സംഗീതസംവിധായകനുമായ ബാന്ദർ അൽ-ഫഹദ് രാജ്യത്ത് ഹിപ് ഹോപ്പ് രംഗത്തെ ഏറ്റവും പുതിയ അപ്ഡേറ്റുകൾ നൽകുന്നതിനായി അറബിയിൽ പോഡ്കാസ്റ്റ് ആരംഭിച്ചു.
ആഗസ്റ്റിൽ യൂട്യൂബിൽ റിലീസ് ചെയ്ത അദ്ദേഹത്തിന്റെ ആദ്യ പോഡ്കാസ്റ്റായ “പ്യുവർ ഹിപ് ഹോപ്പ്” ൽ, മറ്റ് സൗദി, അറബ് റാപ്പർമാർ രാജ്യത്തെ ഹിപ് ഹോപ്പ് സംസ്കാരത്തെക്കുറിച്ചും സൗദി സമൂഹവുമായുള്ള അതിന്റെ ബന്ധത്തെക്കുറിച്ചും സംഗീത വിഭാഗത്തിന്റെ ചരിത്രത്തെക്കുറിച്ചും വെളിച്ചം വീശുന്നു.
“ഞാൻ രാജ്യത്തിലെ ഹിപ് ഹോപ്പ് സംസ്കാരത്തിന്റെ വലിയ പിന്തുണ നൽകുന്നു. ഒരു പ്രേത്യക ശൈലി ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഹിപ് ഹോപ്പിനെ സൗദി സംഗീതമായി വേർതിരിക്കുന്ന സൗദി താളത്തിൽ കൊണ്ടുവരാനും ആഗ്രഹിക്കുന്നതായി അൽ-ഫഹദ് പറഞ്ഞു.
“എന്റെ സന്ദേശം കൈമാറാൻ ഏറ്റവും നല്ല മാർഗം പോഡ്കാസ്റ്റിംഗ് ആണ്. ഹിപ് ഹോപ്പിനെക്കുറിച്ച് എനിക്ക് നിരവധി ചോദ്യങ്ങളുണ്ടായിരുന്നു, അപ്പോഴാണ് അതിനെക്കുറിച്ചുള്ള വിവരങ്ങൾ സൗദി പ്രേക്ഷകർക്ക് കൈമാറാൻ ഞാൻ തീരുമാനിച്ചത്, ”അദ്ദേഹം പറഞ്ഞു.
പ്രാദേശിക സംഘടനകൾക്കായി സംഗീതവും ജിംഗിളുകളും സൃഷ്ടിക്കുന്നതിനായി അൽ-ഫഹദ് മറ്റ് സൗദി യൂട്യൂബർമാരായ ഇബ്രാഹിം ബാഷ, ഡൈലർ, ഫൈസൽ ടൈഗർ, ഫഹദ് അൽ-ദോഖേയ് എന്നിവരുമായി സഹകരിക്കുന്നു. കൂടാതെ ഈ വിഭാഗത്തിനായി ഒരു ഗോ-ടു പ്ലാറ്റ്ഫോം സൃഷ്ടിക്കാനും അദ്ദേഹം ലക്ഷ്യമിടുന്നു.