ജിദ്ദ: അറബ് രാജ്യങ്ങളിലെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിന്റെ ഭാഗമായി തീവ്രവാദ ഗ്രൂപ്പുകളെ നേരിടാനുള്ള ശ്രമങ്ങൾ ശക്തമാക്കണമെന്ന് സൗദി സർവകലാശാലാ പഠനം. റിയാദിലെ നായിഫ് അറബ് യൂണിവേഴ്‌സിറ്റി ഫോർ സെക്യൂരിറ്റി സയൻസസ് നടത്തിയ പഠനത്തിലാണ് ചരിത്ര സ്മാരകങ്ങൾക്കും പുരാവസ്തു കേന്ദ്രങ്ങൾക്കും നാശമുണ്ടാക്കാൻ ശ്രമിക്കുന്ന തീവ്രവാദികളുടെ പ്രവർത്തനങ്ങളിൽ നിന്ന് സാംസ്‌കാരിക നിധികൾ സംരക്ഷിക്കുന്നതിൽ ദേശീയ നിയമനിർമ്മാണം നിർണായക പങ്ക് വഹിക്കുന്നുവെന്ന് വ്യക്തമാക്കിയത്.
ഏറ്റവും പുരാതനമായ മനുഷ്യ നാഗരികതകളുടെ ആസ്ഥാനവും ലോകത്തിലെ ഏകദൈവ മതങ്ങളുടെ കളിത്തൊട്ടിലുമായ അറബ് മേഖലയ്ക്ക് സവിശേഷമായ സാംസ്കാരികവും നാഗരികവുമായ സമ്പന്നതയുണ്ടെന്ന് നായിഫ് അറബ് യൂണിവേഴ്‌സിറ്റി ഫോർ സെക്യൂരിറ്റി സയൻസസിന്റെ പഠനം അഭിപ്രായപ്പെട്ടു.