അവധിക്ക് നാട്ടിൽ പോയ കെ.എം.സി.സി നേതാവ് കൂടിയായ പ്രവാസി നിര്യാതനായി. മോങ്ങം മഹല്ല് കമ്മിറ്റി ജോയിൻ സെക്രട്ടറിയും
മൊറയൂർ പഞ്ചായത്ത് ട്രഷററും ജിദ്ദ മോങ്ങം കെ.എം.സി.സി സെക്രട്ടറിയുമായിരുന്ന സി.കെ അബ്ദുറഹ്മാൻ എന്ന ബാപ്പുട്ടി(36) യാണ് മരിച്ചത്. മൈസൂരിലേക്ക് കുടുംബവുമൊത്ത് വിനോദയാത്രയ്ക്ക് പോയതായിരുന്നു. മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ജിദ്ദയിലെ ഓഫ് ക്യാമ്പസിൽ ലക്ചററായിരുന്നു. അഞ്ചു മാസം മുമ്പാണ് അവധിക്ക് നാട്ടിലേക്ക് പോയത്. ജിദ്ദയിലേക്ക് തിരിച്ചുവരാനിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യയും രണ്ടു മക്കളുമുണ്ട്.