അബഹ – അസീര്‍ പ്രവിശ്യക്ക് വടക്ക് ശആര്‍ റോഡിലുണ്ടായ ബസ് അപകടത്തില്‍ നാലു പേര്‍ മരണപ്പെടുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അസീര്‍ പ്രവിശ്യയിലെ അടിവാരത്തിന് സമീപത്തെ അവസാനത്തെ തുരങ്കത്തിനു മുമ്പായി ബസും മറ്റൊരു വാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ പരിക്കേറ്റവരെ അസീര്‍ സെന്‍ട്രല്‍ ആശുപത്രിയിലേക്കും മഹായില്‍ ജനറല്‍ ആശുപത്രിയിലേക്കും മാറ്റി.