റിയാദ്: അൽ-അഖ്‌സ മസ്ജിദിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു. അൽ-അഖ്‌സ മസ്ജിദിൽ ഇസ്രായേൽ കുടിയേറ്റക്കാർ ആക്രമണം നടത്തിയതിനെയാണ് സൗദി അറേബ്യ അപലപിച്ചത്. “അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനം” എന്നാണ് ആക്രമണത്തെ സൗദി അറേബ്യ വിശേഷിപ്പിച്ചത്.
ഗാസയിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കണമെന്നും ഫലസ്തീൻ പൗരന്മാർക്ക് ആവശ്യമായ സംരക്ഷണം നൽകണമെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.