Search
Close this search box.

ആഗോള സഹായ പ്രവർത്തനങ്ങൾ തുടർന്ന് സൗദി അറേബ്യ

IMG-20220806-WA0006

 

ഇസ്ലാമാബാദ്: സൗദി അറേബ്യ ആഗോള സഹായ പ്രവർത്തനങ്ങൾ തുടരുകയാണ്. ഇതിന്റെ ഭാഗമായി കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ, സ്വാത്, ഷാംഗ്ല, ബോണിർ, ഡീർ അൽ-ഒല്യ മേഖലകളിലെ ഏറ്റവും നിർദ്ധനരായ കുടുംബങ്ങൾക്കും വിധവകൾക്കും അനാഥർക്കും പ്രത്യേക ആവശ്യക്കാർക്കും 1,277 ഭക്ഷണ പൊതികൾ വിതരണം ചെയ്തു. പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ 8,939 പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. യെമനിൽ, മാരേബ് ഗവർണറേറ്റിലെ അൽ-വാദിയിൽ കേന്ദ്രം 6,000 പായ്ക്കറ്റുകളിൽ ഈന്തപ്പഴങ്ങൾ വിതരണം ചെയ്തു. ഇതിന്റെ പ്രയോജനം 36,000 പേർക്ക് ലഭിക്കും.

യെമനിലെ ജനങ്ങൾക്കായി രാജ്യം വ്യാപിപ്പിച്ച നിരവധി മാനുഷിക, ദുരിതാശ്വാസ പദ്ധതികളുടെ ഭാഗമായാണ് വിതരണ നടക്കുന്നത്. മറ്റിടങ്ങളിൽ, കുടിയൊഴിപ്പിക്കപ്പെട്ട സിറിയക്കാർക്കും പലസ്തീനികൾക്കും ലെബനനിലെ അവരുടെ ആതിഥേയ സമൂഹത്തിനും ഭക്ഷ്യ സുരക്ഷയെ പിന്തുണയ്ക്കുന്നതിനുള്ള ഒരു പദ്ധതിയും കേന്ദ്രം ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി 12 മാസം കൊണ്ട് 65,000 ഫുഡ് പായ്ക്കറ്റുകൾ വിതരണം ചെയ്യും. ഓരോ പായ്ക്കറ്റും 65 കിലോഗ്രാം ഭാരമുണ്ടാകും, ലെബനനിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 300,000-ത്തിലധികം ആളുകൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!