ഇ-പാസ്‌പോർട്ട് ഫീസിൽ മാറ്റമില്ലെന്ന് ജവാസാത്ത്

e passport

ഇ-പാസ്‌പോർട്ട് ഫീസിൽ മാറ്റമില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. മുമ്പ് നിലവിലുള്ളതു പോലെ അഞ്ചു വർഷ കാലാവധിയുള്ള പാസ്‌പോർട്ടിന് 300 റിയാലും പത്തു വർഷ കാലാവധിയുള്ള പാസ്‌പോർട്ടിന് 600 റിയാലുമാണ് ഫീസ് നൽകേണ്ടത്. പുതിയ പാസ്‌പോർട്ട് ഇഷ്യൂ ചെയ്യാനും പാസ്‌പോർട്ട് പുതുക്കാനും ഇതേ ഫീസ് ആണ് ബാധകം. മുഴുവൻ പ്രവിശ്യകളിലും ഇ-പാസ്‌പോർട്ട് നിലവിൽ വരുന്നതു വരെ പഴയ പാസ്‌പോർട്ട് അനുവദിക്കുന്നത് തുടരും. ഇഷ്യൂ ചെയ്ത് ആറു മാസത്തിനു ശേഷം കാലാവധിയുള്ള പഴയ പാസ്‌പോർട്ടുകൾ മാറ്റി ഇ-പാസ്‌പോർട്ടുകളാക്കാവുന്നതാണ്.

ആദ്യ ഘട്ടത്തിൽ ഇ-പാസ്‌പോർട്ട് നടപടിക്രമങ്ങൾക്ക് അതത് പ്രവിശ്യകളിലെ ജവാസാത്ത് ഡയറക്ടറേറ്റ് ആസ്ഥാനങ്ങളെ നേരിട്ട് സമീപിക്കണം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ വഴി മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്താണ് ഇ-പാസ്‌പോർട്ടിന് അതത് പ്രവിശ്യകളിലെ ജവാസാത്ത് ഡയറക്ടറേറ്റ് ആസ്ഥാനങ്ങളെ നേരിട്ട് സമീപിക്കേണ്ടത്. പഴയ പാസ്‌പോർട്ട് മാറ്റി ഇ-പാസ്‌പോർട്ട് നേടൽ നിർബന്ധമല്ല. നയതന്ത്ര പാസ്‌പോർട്ടുകൾക്കും സ്‌പെഷ്യൽ പാസ്‌പോർട്ടുകൾക്കും ഇത് ബാധകമാണ്. നയതന്ത്ര പാസ്‌പോർട്ടുകളും സ്‌പെഷ്യൽ പാസ്‌പോർട്ടുകളും അനുവദിക്കുന്ന ചുമതല വിദേശ മന്ത്രാലയത്തിനാണ്. ഉടമയുടെ താൽപര്യത്തിന്റെ അടിസ്ഥാനത്തിലാണ് പാസ്‌പോർട്ട് പേജിൽ ഒപ്പ് പതിക്കുകയെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!