റിയാദ്: സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിക്ക് നന്ദി അറിയിച്ച് സന്ദേശം അയച്ചു.
തനിക്കും ഒപ്പമുള്ള പ്രതിനിധി സംഘത്തിനും ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും മുഹമ്മദ് രാജകുമാരൻ നന്ദിയും അഭിനന്ദനവും അറിയിച്ചു.
ഉച്ചകോടിക്കിടെ മുഹമ്മദ് രാജകുമാരൻ വിവിധ നേതാക്കളുമായും കൂടിക്കാഴ്ച നടത്തി.
കുവൈത്ത് കിരീടാവകാശി ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയിൽ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ശ്രമങ്ങളും ഉഭയകക്ഷി ബന്ധങ്ങളും ചർച്ച ചെയ്തു.
ഇറാഖ് പ്രസിഡന്റ് അബ്ദുൾ ലത്തീഫ് റാഷിദ്, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, സുഡാൻ പരമാധികാര കൗൺസിൽ മേധാവി ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാൻ എന്നിവരുമായും മുഹമ്മദ് രാജകുമാരൻ കൂടിക്കാഴ്ച നടത്തി.