മക്ക, മദീന സന്ദർശനത്തിനും ഉംറയ്ക്കും അനുമതി എടുക്കേണ്ട കുറഞ്ഞ പ്രായം 5 വയസ്സാണെന്ന് ഹജ് ഉംറ മന്ത്രാലയം. ഇരു ഹറമുകളിൽ പ്രവേശിക്കാനുള്ള പ്രായപരിധിയിൽ വ്യക്തത വരുത്തിയാണ് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ അറിയിപ്പ്. ആരോഗ്യ, മുൻകരുതൽ ആവശ്യകതകൾ അനുസരിച്ച് ഉംറ ആപ്ലിക്കേഷനുകളിലൂടെ പെർമിറ്റുകൾ നൽകുന്നതിനുള്ള കുറഞ്ഞ പ്രായം 5 വയസ്സ് ആണെന്നും തവക്കൽന ആപ്ലിക്കേഷനിൽ ആരോഗ്യ നില ഇമ്മ്യൂൺ സ്റ്റാറ്റസ് ആയിരിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
നേരത്തെ അനുമതിയുള്ള എല്ലാ പ്രായക്കാർക്കും ഹറമുകളിലേക്ക് പ്രവേശനം അനുവദിച്ചതായി മന്ത്രാലയം വ്യക്തമാക്കിയതിനെത്തുടർന്നാണ് ഇപ്പോൾ വിശദീകരണം നൽകിയിട്ടുള്ളത്.