ഉംറയ്ക്ക് ബുക്ക് ചെയ്ത ശേഷം ആ തീയതികളിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. എന്നാൽ ഉംറ ആപ്ലിക്കേഷൻ വഴി അപേക്ഷകർക്ക് അനുമതി റദ്ദാക്കാൻ സാധിക്കുമെന്ന് മന്ത്രാലയം സൂചിപ്പിച്ചു. അനുമതി റദ്ദാക്കുന്നത് പ്രവേശന സമയത്തിന് ആറ് മണിക്കൂർ മുൻപായിരിക്കണം.
തവക്കൽന, ഇഹ്തമർന ആപ്പുകൾ വഴിയാണ് അനുമതി തേടേണ്ടത്. ഇപ്പോൾ മസ്ജിദുൽ ഹറമിൽ ഉംറ നിർവഹിക്കാൻ മാത്രമേ അനുമതി തേടേണ്ടതുള്ളു.