സൗദിയില്‍ കനത്ത ചൂട് കാരണം ഉച്ചക്ക് 12 മുതല്‍ മൂന്നു മണിവരെ പുറം ജോലികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഇന്ന് അവസാനിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം. കഴിഞ്ഞ ജൂണ്‍ 15ന് മൂന്നു മാസത്തേക്കാണ് നിരോധനമേര്‍പ്പെടുത്തിയിരുന്നത്. തൊഴിലാളികളുടെ ആരോഗ്യസംരക്ഷണത്തിനാണ് വ്യവസ്ഥ ഏര്‍പ്പെടുത്തിയതെന്നും നിയമം ലംഘിച്ച സ്ഥാപനങ്ങള്‍ക്ക് പിഴ വിധിച്ചതായും മന്ത്രാലയം അറിയിച്ചു.