റിയാദ്: എക്‌സ്‌പോ 2030 റിയാദിൽ ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമത്തിന് സിംബാബ്‌വെയുടെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഫ്രെഡറിക് ഷാവ തന്റെ രാജ്യത്തിന്റെ പിന്തുണ പ്രഖ്യാപിച്ചു.
സൗദി അറേബ്യയുടെ റോയൽ കോർട്ടിലെ ഉപദേഷ്ടാവ് അഹമ്മദ് ബിൻ അബ്ദുൽ അസീസ് ഖത്താനും സിംബാബ്‌വെ പ്രസിഡന്റ് എമേഴ്‌സൺ മംഗഗ്വയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ചൊവ്വാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് ഷാവ ഇക്കാര്യം അറിയിച്ചത്.
സിംബാബ്‌വെയുടെ പിന്തുണയ്‌ക്ക് ഖത്താൻ തന്റെ അഭിനന്ദനം അറിയിച്ചു, ഇത് ‘ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിൽ’ നിന്നാണ് ഉരുത്തിരിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി എസ്‌പിഎയുടെ റിപ്പോർട്ട് ചെയ്തു.