2022 ന്റെ രണ്ടാം പാദത്തിൽ 20 ബില്യൺ ഡോളറിന്റെ അപൂർവ ബജറ്റ് മിച്ചം കൈവരിച്ചതായി സൗദി അറേബ്യ വ്യാഴാഴ്ച വ്യക്തമാക്കി. ഇത് എണ്ണ വരുമാനത്തിന്റെ ഒരു വർഷം മുമ്പത്തെ അപേക്ഷിച്ചുള്ള 90 ശതമാനം ഉയർന്ന നിരക്കാണ്.
2022 ന്റെ രണ്ടാം പാദത്തിൽ സൗദി അറേബ്യയ്ക്ക് ചെലവഴിച്ചതിനേക്കാൾ നേടാൻ സാധിച്ചു. 78 ബില്യൺ റിയാൽ (20.8 ബില്യൺ ഡോളർ) മിച്ചം നേടിയതായി ധനമന്ത്രാലയം അറിയിച്ചു. എണ്ണ വരുമാനം 250 ബില്യൺ റിയാലിലേക്ക് ഉയർന്നതാണ് മിച്ചത്തിന് കാരണം, 2021 ലെ ഇതേ കാലയളവിൽ ഇത് ഏകദേശം 132 ബില്യൺ ആയിരുന്നു. അതായത് എണ്ണവിലയിൽ ഇത് 89 ശതമാനം കുതിച്ചുചാട്ടത്തെ സൂചിപ്പിക്കുന്നു.
കോവിഡ് -19 പാൻഡെമിക്കിനെ നേരിടാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന് ശേഷം സാമ്പത്തിക ലാഭത്തിൽ നിന്ന് സൗദി അറേബ്യക്ക് നേട്ടമുണ്ടായി. ബജറ്റ് സന്തുലിതമാക്കാൻ രാജ്യത്തിന് ബാരലിന് ഏകദേശം 80 ഡോളർ ക്രൂഡ് വില ആവശ്യമാണെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.