പ്രശസ്ത സംഗീത സംവിധായകൻ എ.ആർ റഹ്മാൻ കുടുംബ സമേതം ഉംറ നിർവഹിച്ചു മടങ്ങി. മക്കയും മദീനയും സന്ദർശിച്ച ശേഷമാണ് അദ്ദേഹം നാട്ടിലേക്കു മടങ്ങിയത്. എല്ലാ വർഷവും ഉംറ നിർവഹിക്കാൻ എത്താറുള്ള എ.ആർ റഹ്മാന് കോവിഡ് വ്യാപനം മൂലം കഴിഞ്ഞ രണ്ടു വർഷമായി ഉംറ നിർവഹിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാലാണ് ഈ വർഷം റമദാന്റെ ആദ്യ വാരത്തിൽ തന്നെ അദ്ദേഹം കുടുംബ സമേതം എത്തിയത്.
മദീനയിൽ എത്തി സിയാറത്ത് നടത്തിയ ശേഷമാണ് ഉംറയ്ക്ക് മക്കയിലെത്തിയത്. മക്കളായ അമീൻ, ഖദീജ, റഹീമ എന്നിവരും കൂടെയുണ്ടായിരുന്നു.