ഏഴു വയസ്സുമുതല്‍ പ്രായമുള്ളവര്‍ക്ക് ബന്ധുക്കള്‍ക്കൊപ്പം ഇരു ഹറമുകളിലും പ്രവേശിക്കാന്‍ അനുമതി നല്‍കുമെന്ന് ഇരു ഹറം കാര്യ വിഭാഗം അറിയിച്ചു. പ്രവേശനത്തിന് തവക്കല്‍നാ അപ്ലിക്കേഷനില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നിര്‍ബന്ധമാണ്. കോവിഡ് മഹാമാരി വ്യാപനം മുതലാണ് കുട്ടികള്‍ക്ക് ഹറമുകളില്‍ പ്രവേശനം ഇല്ലാതായത്. ഇതുവരെ 12 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് പ്രവേശനം നല്‍കിയിരുന്നത്.