കണ്ണൂർ സ്വദേശി റിയാദിൽ നിര്യാതനായി. കണ്ണൂർ പാപ്പിനിശ്ശേരി കീച്ചേരി കക്കാട്ടുവളപ്പിൽ വീട്ടിൽ താജുദ്ദീൻ (53) ആണ് ശുമൈസി ആശുപത്രിയിൽ നിര്യാതനായത്. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു.
പിതാവ്: പരേതനായ അബ്ദുറഹിമാൻ. മാതാവ്: ശരീഫ. ഭാര്യ: ശഹ്ബാനത്ത്. മക്കൾ: സിയാന തജ്‌ലിൻ, ഫാത്തിമത്തുൽ ലിയാന. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മയ്യിത്ത് റിയാദിൽ ഖബറടക്കും.