കിഴക്കന്‍ പ്രവിശ്യയിലെ വിവിധ നഗരങ്ങളില്‍ താപനില 50 ഡിഗ്രിക്കു മുകളിലേക്ക് ഉയര്‍ന്നു. നഈരിയയിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. നഈരിയയില്‍ 52 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. ബഖീഖില്‍ 51 ഡിഗ്രിയും ദമാമില്‍ 50 ഡിഗ്രിയും ആയി താപനില ഉയര്‍ന്നതായും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ഖഹ്താനി പറഞ്ഞു.