യൂറോപ്പിലെയും അമേരിക്കയിലെയും ആരോഗ്യ ഉദ്യോഗസ്ഥർ കുരങ്ങുപനി വ്യാപിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. അതേസമയം സൗദി അറേബ്യയിൽ മൂന്ന് കേസുകളാണ് സ്ഥിരീകരിച്ചത്.
സുസ്ഥാപിതമായ നിരീക്ഷണത്തിലൂടെയും മുൻകാല പകർച്ചവ്യാധികൾ കൈകാര്യം ചെയ്തതിന്റെ അനുഭവ സമ്പത്ത് കൊണ്ടും ഇതിനെ പിടിച്ച് നിർത്താനാവുമെന്ന് സൗദി വിദഗ്ധർ വ്യക്തമാക്കി.
പ്രത്യേകിച്ച് ഗൾഫ് മേഖലയിലും സൗദി അറേബ്യയിലും, കുരങ്ങുപനി പടരുന്നത് തടയാൻ ശരിയായ പ്രതിരോധവും രോഗശമന മാർഗ്ഗങ്ങളും നിലവിലുണ്ടെന്ന് വിദഗ്ധർ ഉറപ്പുവരുത്തി. വർധിച്ചുവരുന്ന കേസുകൾ രേഖപ്പെടുത്തുന്നതിനും അവ കണ്ടെത്തുന്നതിനും കർശനമായ മാർഗ്ഗങ്ങൾ നടപ്പിലാക്കുന്നതിനും നിരവധി ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് സൗദി ഫിസിഷ്യൻ ഡോ. നവാഫ് അൽബാലി പറഞ്ഞു.
രാജ്യങ്ങൾ അതിർത്തികളിൽ ശരിയായ നിരീക്ഷണ മാനദണ്ഡങ്ങൾ നടപ്പിലാക്കുകയും സ്ക്രീനിംഗ് വർദ്ധിപ്പിക്കുകയും അതിർത്തിക്കകത്തും പുറത്തും രോഗനിർണ്ണയ ശേഷി വർദ്ധിപ്പിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.