കെഎസ്‌എയിൽ ഒരാഴ്ചയ്ക്കിടെ 15,000 ത്തോളം നിയമവിരുദ്ധർ അറസ്റ്റിൽ

ksa

റിയാദ്: താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് സൗദി അധികൃതർ ഒരാഴ്ചയ്ക്കിടെ 15,000 പേരെ അറസ്റ്റ് ചെയ്തതായി ഔദ്യോഗിക റിപ്പോർട്ട്.ഡിസംബർ 8 മുതൽ 14 വരെ, റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിന് 8,817 പേരെയും, 3,879 പേർ അനധികൃത അതിർത്തി കടക്കാൻ ശ്രമിച്ചതിനും, 2,125 പേർ തൊഴിൽ സംബന്ധമായ പ്രശ്‌നങ്ങൾക്കും അറസ്റ്റിലായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രാജ്യത്തിലേക്കുള്ള അനധികൃത പ്രവേശനം, ഗതാഗതം, അഭയം നൽകൽ എന്നിവയുൾപ്പെടെ ആരെങ്കിലും സഹായിച്ചാൽ പരമാവധി 15 വർഷം വരെ തടവോ ഒരു മില്യൺ റിയാൽ (260,000 ഡോളർ) വരെ പിഴയോ വാഹനങ്ങളും സ്വത്തുക്കളും കണ്ടുകെട്ടുകയോ ചെയ്യുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സംശയാസ്പദമായ ലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911-ലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996-ലും റിപ്പോർട്ട് ചെയ്യാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!