കേരളത്തിൽ നിന്നു ജിദ്ദ വിമാനത്താവളം വഴിയുള്ള ആദ്യ മലയാളി ഹജ് സംഘം മക്കയിലെത്തി. സ്വകാര്യ ഹജ് ഗ്രൂപ്പ് വഴിയുള്ള തീർത്ഥടകരാണ് ഇന്ന് (വ്യാഴം) മക്കയിൽ എത്തിയത്. ജിദ്ദ ഹജ് ടെർമിനലിൽ വിമാനം ഇറങ്ങിയ ഇവർ നടപടികൾ പൂർത്തിയാക്കി മക്കയിലെത്തി.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നു പുറപ്പെട്ട വിമാനം പുലർച്ചെ മൂന്നരയോടെയാണു ജിദ്ദയിലിറങ്ങിയത്. തുടർന്ന് 50 പേർ അടങ്ങുന്ന സംഘം രാവിലെ 9നു മക്കയിൽ എത്തിച്ചേർന്നു.
കേന്ദ്ര ഹജ് കമ്മിറ്റി വഴിയുള്ള തീർഥാടകർ മദീനയിലാണ് എത്തിച്ചേരുക.