കൊല്ലം സ്വദേശി ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കടയ്ക്കല്‍ കിഴക്കുംഭാഗം പള്ളിക്കുന്നുംപുറം സല്‍മാന്‍ മന്‍സിലില്‍ മുഹമ്മദ് അനസ് ആണ് മരിച്ചത്. 43 വയസ്സായിരുന്നു. ഈയാഴ്ച നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇന്ന് (ബുധനാഴ്ച) പുലര്‍ച്ചെ റിയാദ് ശിഫയിലെ ജോലി സ്ഥലത്ത് വെച്ചാണ് കുഴഞ്ഞുവീണത്.
ഭാര്യ: ഷീജ. മക്കള്‍: സല്‍മാന്‍, ഫര്‍ഹാന്‍, ഇര്‍ഫാന്‍. സഹോദരങ്ങള്‍: താഹിര്‍, ശറഫുദ്ദീന്‍, നിസാം, ഹലീം, നദീറ. മൃതദേഹം റിയാദില്‍ ഖബറടക്കാനുള്ള നടപടികൾ നടന്നു വരുന്നു.