കോവിഡിനെ പ്രതിരോധിച്ചതിൽ സൗദി അറേബ്യ രണ്ടാം സ്ഥാനത്ത്

saudi arabia

കോവിഡിനെ പ്രതിരോധിച്ചതിൽ സൗദി അറേബ്യയ്ക്ക്‌ രണ്ടാം സ്ഥാനം. മികച്ച പ്രതിരോധ നടപടികൾ കൈകൊണ്ടതാണ് ഈ നേട്ടം കൈവരിക്കുന്നതില്‍ നിര്‍ണായകമായതെന്ന് സൗദി ആരോഗ്യമന്ത്രി ഫഹദ് അല്‍ ജലാജില്‍ അഭിപ്രായപ്പെട്ടു. ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരനുമടക്കമുള്ള നേതൃത്വത്തിന്റെ ശക്തമായ പിന്തുണയും സർക്കാർ വികസിപ്പിച്ച ആരോഗ്യ-സാമ്പത്തിക പദ്ധതികളും കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ഗുണപരമായ രീതിയില്‍ പ്രവര്‍ത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യന്റെ ആരോഗ്യത്തിന് പ്രഥമ പരിഗണനയാണ് ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്നത്. അതിലൂടെ രാജ്യത്തെ താമസക്കാരെല്ലാം അവബോധത്തോടെയും ക്രിയാത്മകമായും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതെല്ലാമാണ് പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കുന്നതിന് കൂടുതല്‍ സഹായകരമായതെന്നും അദ്ദേഹം പറഞ്ഞു. ബ്ലൂംബെര്‍ഗ് ഏജന്‍സിയാണ് വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തല്‍ നടത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!