കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയെന്ന സൗദി ആഭ്യന്തര മന്ത്രാലയ തീരുമാനം പുറത്തുവന്നയുടന്‍ പ്രധാന നഗരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം തവക്കല്‍നാ ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് പ്രദര്‍ശിപ്പിക്കല്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ മാറ്റി. 700 ലേറെ ദിവസത്തിനു ശേഷമാണ് സൗദി അറേബ്യ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നത്.
അതേസമയം, ഏറ്റവും കുറഞ്ഞ നഷ്ടങ്ങളോടെ മഹാമാരി ഘട്ടം തരണം ചെയ്യാന്‍ സൗദി അറേബ്യക്ക് സാധിച്ചതായി യു.എന്നിലെ സൗദി പ്രതിനിധി ഡോ. അബ്ദുല്‍ അസീസ് അല്‍വാസില്‍ പറഞ്ഞു. കൊറോണ മഹാമാരി വ്യാപനം ചെറുക്കാന്‍ ആഗോള സമൂഹത്തിനും സൗദി അറേബ്യ സഹായങ്ങള്‍ നല്കി.