റിയാദ് – കോവിഡ് വ്യാപിക്കുന്നത് തടയുന്നതിന് മുൻകരുതൽ, പ്രതിരോധ നടപടികൾ എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ തലസ്ഥാന നഗരിയിൽ പ്രവർത്തിക്കുന്ന സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഒരാഴ്ചക്കിടെ റിയാദ് ആരോഗ്യ വകുപ്പ് 1934 ഫീൽഡ് പരിശോധനകൾ നടത്തി. ഈ മാസം 17 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ സ്വകാര്യ ആശുപത്രികളിൽ 49 ഉം സർക്കാർ ആശുപത്രികളിൽ 242 ഉം പോളിക്ലിനിക്കുകളിൽ 1652 ഉം ഫീൽഡ് പരിശോധനകളാണ് ആരോഗ്യ വകുപ്പ് സംഘങ്ങൾ നടത്തിയത്.