ഖുബര്‍ പ്രവിശ്യയിലെ 35,000 സ്‌ക്വയര്‍ മീറ്റര്‍ വലിപ്പമുള്ള മനോഹരമായ പാര്‍ക്കും നടപ്പാതയും പൊതുജനങ്ങള്‍ക്കായി തുറന്നു. സ്വദേശികളുടേയും വിദേശികളുടേയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഖുബര്‍ മുന്‍സിപ്പാലിറ്റി മികച്ച സൗകര്യങ്ങളുള്ള നടപ്പാതയും പാര്‍ക്കും നിര്‍മിച്ചത്. ഖുബറിലെ അല്‍ഹംറക്കടുത്താണ് പാര്‍ക്കും നടപ്പാതയും സ്ഥിതി ചെയ്യന്നത്. 1,100 മീറ്റര്‍ നീളത്തിലും 35 മീറ്റര്‍ വീതിയിലുമാണ് പാത നിര്‍മിച്ചിരിക്കുന്നത്. 18 ല്‍പരം നടപ്പാതകളാണ് ഖുബര്‍ പ്രവിശ്യയിലെ വിവിധ താമസ സ്ഥലങ്ങളില്‍ മുനിസിപ്പാലിറ്റി നിര്‍മിക്കുന്നത്.