ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം ഖുറയ്യാത്ത്-റിയാദ് ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കും. മാർച്ച് 30 ന് ഖുറയ്യാത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് അൽജൗഫ് ഗവർണർ ഫൈസൽ ബിൻ നവാഫ് ബിൻ അബ്ദുൽ അസീസ് ഉദ്ഘാടന കർമം നിർവഹിക്കും. സൗദി ഗതാഗത മന്ത്രി മുഖ്യാതിഥിയായിരിക്കും. മനോഹരമായ ബോഗികളും സീറ്റുകളും മറ്റ് സംവിധാനങ്ങളും ഏറെ ആകർഷണീയമാണ്.
ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഖുറയ്യാത്ത് മുതൽ റിയാദ് വരെയുള്ള ട്രെയിൻ സർവീസിൽ അൽജൗഫ്, ഹായിൽ, മജ്മഅ്, അൽഖസീം എന്നിങ്ങനെയാണ് സ്റ്റേഷനുകളും സ്റ്റോപ്പുകളും. ഇത് 1300 കിലോമീറ്റർ ദീർഘമുള്ള പാതയാണ്.