ബുറൈദയിലെ ഇമാം അല്‍ബുഖാരി സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റില്‍ ഉഗ്ര സ്ഫോടനം. ഇന്ന് രാവിലെ 10.59 ന് ആണ് സംഭവം നടന്നത്. ഗ്യാസ് ചോര്‍ച്ച മൂലമാണ് റെസ്റ്റോറന്റില്‍ സ്ഫോടനമുണ്ടായത്.
പൊട്ടിത്തെറിയില്‍ സമീപത്തെ മറ്റു പതിനാലു വ്യാപാര സ്ഥാപനങ്ങള്‍ക്കും മൂന്നു കാറുകള്‍ക്കും ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിനും കേടുപാടുകള്‍ സംഭവിച്ചു. മറ്റു മൂന്നു വീടുകള്‍ക്ക് നിസാര കേടുപാടുകളും ഉണ്ടായി. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ആര്‍ക്കെങ്കിലും പരിക്കോ ആളപായമോ സംഭവിച്ചിട്ടില്ലെന്നും അല്‍ഖസീം ഗവര്‍ണറേറ്റ് പറഞ്ഞു. സ്ഫോടനത്തില്‍ റെസ്റ്റോറന്റ് പൂര്‍ണമായും തകര്‍ന്നു.