ജിദ്ദ- ജിദ്ദയില്‍നിന്ന് നാട്ടിലേക്ക് പോയ കായംകുളം സ്വദേശി മുംബൈ വിമാനത്താവളത്തില്വെച് മരണമടഞ്ഞു. കായംകുളം ഐക്യജംഗ്ഷന് തെക്ക് ചാക്കയില്‍ ഇസ്മായില്‍ കുട്ടിയാണ് മരിച്ചത്.
ശനിയാഴ്ചയാണ് ജിദ്ദ-മുംബൈ-കൊച്ചി ഇന്‍ഡിഗോ വിമാനത്തില്‍ ഇദ്ദേഹം നാട്ടിലേക്ക് പുറപ്പെട്ടത്.
വിമാനത്തില്‍വെച്ച് അസ്വാസ്ഥ്യമനുഭവപ്പെടുകയും തുടര്‍ന്ന് മുംബൈയില്‍ ഇറങ്ങുകയുമായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മുംബൈ ആശുപത്രിയിലാണ് മൃതദേഹമുള്ളത്. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമം ആരംഭിച്ചിട്ടുണ്ട്. ജിദ്ദയില്‍ ഹിറ സ്ട്രീറ്റിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്.