ജിദ്ദ- സുഖൂസ്സവാരീഖിലെ കടയിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്. തീ അണക്കാനെത്തിയ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരിലൊരാളായ ക്യാപ്റ്റന്‍ മുഹമ്മദ് അബ്ദുല്ല അല്സഖഫിയാണ് മരിച്ചത്.
ജിദ്ദയുടെ തെക്ക് ഭാഗത്തെ സുഖുസ്സവാരീഖിലെ കടകളില്‍ അഗ്നിബാധയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ജിദ്ദ സിവില്‍ ഡിഫന്‍സ് എത്തിയതെന്ന് മക്ക പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് ബിന്‍ ഉസ്മാന് അല്‍ഖര്‍നി അറിയിച്ചു. ഉദ്യോഗസ്ഥർ അവിടെ എത്തിയപ്പോഴേക്കും നിരവധി കടകളിലേക്ക് തീ ആളിപ്പടര്‍ന്നിരുന്നു. ഈ ഭാഗത്തേക്കുള്ള റോഡുകള്‍ അടച്ചായിരുന്നു തീ അണക്കല്‍ തുടര്‍ന്നത്. ഇതിനിടെയാണ് ഉദ്യോഗസ്ഥരിലൊരാള്‍ മരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.