ജിദ്ദ – ജിദ്ദയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ പെയ്തു. പലയിടങ്ങളിലും ഗതാഗത തടസ്സം നേരിട്ടു. ഷറഫിയ എമ്മാർ കെട്ടിട സമുച്ചയത്തിന് ചുറ്റും വെള്ളം തളം കെട്ടിയ നിലയിലാണ്. വാലീ അൽ അഹദ് റോഡിൽ മുൻകരുതൽ നടപടിയായി സിവിൽ ഡിഫെൻസ് അധികൃതർ മഴക്കെടുതി നേരിടാൻ ജാഗ്രതയോടെ, നിലയുറപ്പിച്ചിരിക്കുകയാണ്. മദീന റോഡിന്റെ പല സ്ഥലത്തും വെള്ളം കയറിയിട്ടുണ്ട്. അന്തരീക്ഷം ഇപ്പോഴും മൂടിക്കെട്ടിയ നിലയിലാണ്. അതോടൊപ്പം ശക്തമാകയാ ഇടിയും അനുഭവപ്പെടുന്നുണ്ട്.