ജിദ്ദ – ഞായറാഴ്ച രാത്രി ഒമ്പതു മണി വരെ ജിദ്ദയിൽ ഏറ്റവുമധികം മഴ ലഭിച്ചത് ജിദ്ദ ഇസ്‌ലാമിക് പോർട്ടിലും പരിസരപ്രദേശങ്ങളിലുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 83.4 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള ബനീമാലിക്കിൽ 57 ഉം അൽവുറൂദ് ഡിസ്ട്രിക്ടിൽ 51.8 ഉം മില്ലിമീറ്റർ മഴയുമാണ് ലഭിച്ചത്.
ജിദ്ദ എയർപോർട്ടിൽ 4.8 ഉം കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റിയിൽ 1.6 ഉം അൽമതാർ ബലദിയ പരിധിയിൽ 4.2 ഉം സൗത്ത് ജിദ്ദ ബലദിയ പരിധിയിൽ 14.4 ഉം ജാമിഅയിൽ 44.6 ഉം അൽഖുംറയിൽ 0.6 ഉം അൽറൗദയിൽ 10.8 ഉം ദഹ്ബാനിൽ 0.4 ഉം തായിഫിൽ 0.2 ഉം തായിഫ് അൽശഫയിൽ 0.8 ഉം റാബിഗിൽ 0.8 ഉം മില്ലിമീറ്റർ മഴയുമാണ് ലഭിച്ചതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.