ജിദ്ദ-കൊണ്ടോട്ടി കാളോത്ത് ഒന്നാം മൈല്‍ പരേതനായ ചേനങ്ങാടന് മുഹമ്മദ് മകന് വീരാന്‍ കോയ (58) നിര്യാതനായി. ദീര്‍ഘകാലമായി ജിദ്ദയില്‍ സ്റ്റേഷനറി ബിസിനസ് നടത്തി വരികയായിരുന്നു.
ഹൃദയ സംബന്ധമായ രോഗം മൂലം നാട്ടില്‍ എത്തിയതായിരുന്നു. ഭാര്യ ഖദീജ. മക്കള്‍ : ഷെഹബാസ് ഷംസാദ്, റസിന്, റുബ ( എല്ലാവരും ജിദ്ദ ). മയ്യിത്ത് നിസ്ക്കാരം നാളെ രാവിലെ 9.30 കാളോത്ത് ഒന്നാം മൈല്‍ പറമ്പില്‍ ജുമുഅത്ത് പള്ളിയില്‍ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.